സർക്കാർ ജീവനക്കാർക്കും ഇനി ജനാധിപത്യ രീതിയിൽ വോട്ട് ചെയ്യാം. നിങ്ങൾ ആർക്ക് വോട്ട് ചെയ്തു ഇനി രണ്ടാമത് ഒരു വ്യക്തി അറിയില്ല. പോസ്റ്റൽ ബാലറ്റിൻ്റെ പേരിലുള്ള സ്ഥലമാറ്റത്തിന് അന്ത്യം കുറിക്കുന്നു.
ഏപ്രിൽ 1, 2, 3 തീയതികളിൽ ഓരോ നിയോജക മണ്ഡലത്തിലും ഒരു പോളിംഗ് സ്റ്റേഷനിൽ ഫെസിലിറ്റേഷൻ സെൻ്റർ ക്രമീകരിച്ചിരിക്കുന്നു
Essential സർവ്വീസ് കാർക്ക് അനുവദിച്ചിരുന്ന അതേ സെൻററുകൾ തന്നെയാണ് ഇതിനായും ക്രമീകരിച്ചിരിക്കുന്നത്.
ആയതിനാൽ പോളിംഗ് ഡ്യൂട്ടിയുള്ള മുഴുവൻ പേർക്കും അവരവരുടെ നിയോജക മണ്ഡലത്തിലെ ടി സെൻ്ററുകളിൽ പോയി വോട്ട് രേഖപ്പെടുത്താവുന്നതാണ്
അപേക്ഷ നേരത്തെ നൽകിയവർക്കും ഇനി നൽകാനുള്ളവർക്കും വോട്ട് ചെയ്യാവുന്നതാണ്.
പോസ്റ്റൽ ബാലറ്റ്ആർക്കും തന്നെ തപാലിൽ വരുന്നതല്ല. പകരം അതാത് അസംബ്ലി മണ്ഡലങ്ങളിൽ ഒരു പോസ്റ്റൽ വോട്ടിംഗ് സെൻ്റർ ആയി പ്രഖ്യാപിക്കുന്ന കേന്ദ്രം ഉണ്ടായിരിക്കുന്നതും ആയത് പോളിംഗ് തീയ്യതിക്ക് 3 ദിവസം മുമ്പായി(01.04.2021 മുതൽ 03.04.2021) രാവിലെ 9 മണി മുതൽ വൈകുന്നേരം 5.00 മണിവരെ ആയിരിക്കും.. വോട്ട് ചെയ്യാൻ പോകുന്നവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കേണ്ടതാണ്.
ഇതിനകം വരണാധികാരികള്‍ക്ക് പോസ്റ്റല്‍ വോട്ടിനായി ഫോറം 12 ല്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ അപേക്ഷകൾ വോട്ടിംഗ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടാകും. അപേക്ഷിക്കാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിട്ടുള്ള ഉത്തരവുമായി എത്തി വോട്ടിംഗ് സെന്റെറുകളില്‍ നിന്നും ഫോറം 12 കൈപ്പറ്റി വോട്ട് ചെയ്യാം.