ഏഴാമത് ആര്‍ട്ട് രാജ്യാന്തര ചലച്ചിത്രമേള ഓഗസ്റ്റ്‌ ഇരുപത്തി ഏഴു മുതല്‍ സെപ്റ്റംബര്‍ ഒന്‍പതു വരെ

Share

7th Art Independent International Film Festival ഇന്‍റെ ആദ്യ രാജ്യാന്തര ചലച്ചിത്രമേള ഓഗസ്റ്റ്‌ ഇരുപത്തി ഏഴു മുതല്‍ സെപ്റ്റംബര്‍ ഒന്‍പതു വരെ മൂവി സെയിന്റ്സ് ഓണ്‍ലൈന്‍ പ്ലാറ്റ്മിലൂടെ നടക്കും. അറുപതു രാജ്യങ്ങളില്‍ നിന്നെത്തിയ ഇരുനൂറ്റി അറുപത്തി എട്ടു എന്ട്രി കളില്‍ നിന്നും തിരെഞ്ഞെടുക്കപ്പെട്ട മുപ്പത്തി ആറു ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

രാജ്യാന്തര മത്സര വിഭാഗത്തില്‍ 15 സിനിമകളുണ്ടാവും. ഫീച്ചര്‍ ഫിലിംസ് വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ ഒന്‍പതു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

അതില്‍ നാല് ചിത്രങ്ങള്‍ മത്സരവിഭാഗതിലാണ്. ഷോര്‍ട്ട് ഫിലംസ് ഫിലിംസ് വിഭാഗത്തില്‍ മൂന്ന് മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ പതിനേഴു ചിത്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ അഞ്ചു ചിത്രങ്ങള്‍ മത്സരവിഭാഗത്തിലാണ്.

ഡോകുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ ആറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ നാലെണ്ണം മത്സര വിഭാഗത്തിലാണ്. ഡോകുമെന്ററി ഷോര്‍ട്ട് വിഭാഗത്തില്‍ തിരഞ്ഞെടുത്തിരിക്കുന്ന നാലു ചിത്രങ്ങളില്‍ മത്സരവിഭാഗത്തിലുള്ള രണ്ടു ചിത്രങ്ങളും മലയാളത്തില്‍ നിന്നാണ്.

ഓര്‍മ്മക്കുറവ് ബാധിച്ച കോമേഡിയന്‍റെ കഥ അഭ്രപാളിയിലെത്തിച്ച ജര്‍മന്‍ സംവിധായകന്‍ ടിമോ ജേക്കബ്സ്, സ്റെപ്പീ മാന്‍ എന്നാ ഒറ്റ ചിത്രത്തിലൂടെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയ ആസര്‍ബൈജാന്‍ സംവിധായകന്‍ ശമില്‍ അലിയെവ്, ജലസമാധി എന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ കൊണ്ടുവന്ന വേണു നായര്‍, മലേഷ്യയില്‍ നിന്നുള്ള സംവിധായകന്‍ കുരുശു ലീ, നെതര്‍ലാന്‍ഡ്‌ സംവിധായിക മരിക് നെസ്ട്ടാദ്, സ്പൈനിലെ ഒരിഓസ്തെ എന്ന സ്ഥലത്ത് റിട്ടയര്‍ ചെയ്യാന്‍ താല്പര്യമില്ലാത്ത ഒരു ഫയര്‍ ഫൈറ്റരുടെ ജീവിതം നമുക്ക് കാട്ടിത്തന്ന ദ ലാസ്റ്റ് ഡേ ഓണ്‍ ഡ്യൂട്ടിയുടെ സംവിധായകന്‍ ജോണ്‍ കോര്‍ടിഗോസോ, ദ കാസ്റ്ലെസ്സ് കലക്ടീവ് നിര്‍മിച്ച തമിഴിലെ പ്രശസ്ത സംവിധായകന്‍ പ രഞ്ജിത്ത് തുടങ്ങിയവരുടെ ചിത്രങ്ങളും പ്രദർശിപ്പിക്കും. ഡോണ വീലര്‍, സോഫിയ റോമ്മ, സോഹ്യുന്‍ ഹാന്‍, ഉര്‍സുല മാന്‍വട്കര്‍, വലെന്റിന ഗ്ലാടി, ശില്പ കൃഷ്ണന്‍ ശുക്ല, ശരണ്യ ദേവി, രേഷ്മി രാധാകൃഷ്ണന്‍ തുടങ്ങി പതിനൊന്നു വനിതാ സംവിധായകരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

ആര്‍. ശരത്(ചലച്ചിത്ര സംവിധായകന്‍), സുരേഷ് ഉണ്ണിത്താന്‍(ചലച്ചിത്ര സംവിധായകന്‍), രജത് കുമാര്‍(എഡിറ്റര്‍, ചലച്ചിത്ര സംവിധായകന്‍), വിനു എബ്രഹാം (എഴുത്തുകാരന്‍, തിരക്കഥാകൃത്ത്), ബോഹൈക് യാസിന്‍(ഫ്രാന്‍സ്- ചലച്ചിത്ര സംവിധായകന്‍), യു. രാധാകൃഷ്ണന്‍(ഫിലിം ആക്ടിവിസ്റ്റ്), വേണു നായര്‍(ചലച്ചിത്ര സംവിധായകന്‍ & ഫെസ്റ്റിവല്‍ ഡയറക്ടര്‍) എന്നിവരടങ്ങുന്ന ജൂറിയാണ് ചലച്ചിത്രങ്ങള്‍ തിരെഞ്ഞെടുത്തത്.


സെപ്റ്റംബര്‍ പത്തിന് തിരുവനന്തപുരത്ത് നടക്കുന്ന പ്രസ്‌ മീറ്റില്‍ ജൂറി അംഗങ്ങള്‍ വിജയികള്‍ക്കുള്ള ഗോള്‍ഡന്‍ കോങ്ക് പുരസ്കാരം പ്രഖ്യാപിക്കും. ഓഗസ്റ്റ്‌ ഇരുപത്തി ഏഴു മുതല്‍ സെപ്റ്റംബര്‍ ഒന്‍പതു വരെ നടക്കുന്ന ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനു 7thArt.moviesaints.com നിന്ന് പാസുകള്‍ ലഭ്യമാണ്.