തിരുവനന്തപുരം: സംസ്ഥാനത്ത് 18-45 പ്രായത്തിലുള്ളവരുടെ വാക്സിനേഷനുള്ള മുൻഗണന പട്ടിക തയ്യാറായി. 32 വിഭാഗങ്ങൾക്കാണ് മുൻഗണന.
ഓക്സിജൻ നിർമ്മാണ പ്ലാന്‍റ് ജീവനക്കാർ, അംഗപരിമിതർ, മാധ്യമ പ്രവർത്തകർ, കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാര്‍ എന്നിവര്‍ പട്ടികയിലുണ്ട്.
പെട്രോൾ പമ്പ് ജീവനക്കാർ, ഹോം ഡെലിവറി ജീവനക്കാർ, ഹോട്ടൽ ജീവനക്കാർ എന്നിവർക്കും വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരേയും മുൻഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന തല യോഗമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വിഭാഗങ്ങള്‍ക്കു പുറമേയുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്.