സൻസദ് ടിവിക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം ആറു മണിക്ക് പാർലമെന്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവർ സംയുക്തമായി സൻസദ് ടിവിയ്ക്ക് തുടക്കം കുറിക്കും .
അന്താരാഷ്ട്ര ജനാധിപത്യ ദിനത്തോടനുബന്ധിച്ചാണ് ഉദ്‌ഘാടനം.
ലോക്സഭാ ടിവിയും രാജ്യസഭാ ടിവിയും ലയിപ്പിച്ചാണ് സൻസദ് ടിവി ആരംഭിക്കുന്നത്.
പ്രധാനമായും 4 വിഭാഗങ്ങളിലായിട്ടായിരിക്കും സൻസദ് ടിവിയുടെ പരിപാടികൾ.
പാർലമെന്റിന്റെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും പ്രവർത്തനം, ഭരണനിർവ്വഹണം, പദ്ധതികൾ, നയങ്ങൾ, ഇന്ത്യയുടെ ചരിത്രവും സംസ്കാരവും, സമകാലീന വിഷയങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പരിപാടികൾ.