രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി . ടി പി ചന്ദ്രശേഖരന് കൊലക്കേസ് പ്രതി ഷാഫിയെ ചോദ്യംചെയ്തതിൽ നിന്നും ആകാശിന്റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആണ് ആ കാശിൻ്റ കണ്ണൂർ തില്ലങ്കേരിയിലെ വീട്ടിൽ പരിശോധന നടത്തിയത്.
കസ്റ്റംസിന്റെ ഏഴംഗ സംഘമാണ് പരിശോധനക്ക് എത്തിയത്. ചോദ്യചെയ്യലിന് ഹാജരാകാന്‍ ആകാശ് തില്ലങ്കേരിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയെന്നാണ് വിവരം