സുഡാന്‍: ഒഴിപ്പിക്കല്‍
പദ്ധതിക്ക് നിര്‍ദേശം

Share

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ന്യൂ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗം സുഡാനിലെ സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ , സുഡാനിലെ ഇന്ത്യന്‍ സ്ഥാനപതി എന്നിവര്‍ പങ്കെടുത്തു.
സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും സുഡാനിലെ 3,000ലധികം ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ തുടര്‍ച്ചയായി വിലയിരുത്താനും സാധ്യമായ എല്ലാ സഹായവും നല്‍കാനും ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. അടിയന്തിര ഒഴിപ്പിക്കല്‍ പദ്ധതി തയ്യാറാക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
മേഖലയിലെ അയല്‍ രാജ്യങ്ങളുമായും സുഡാനിലെ പൗരന്മാരുമായും ആശയവിനിമയം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു