സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്.) സംഘടിപ്പിച്ച സൈക്കിൾ റാലി ബഹു. ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ ഫ്ലാഗ് ഓഫ് ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമാണ് റാലി. വ്യായാമത്തിന്റെ പ്രാധാന്യം, സാമൂഹിക ഒരുമ, സ്വാതന്ത്ര്യസമരകാലത്ത് ഭാരതം നല്കിയ മൂല്യങ്ങൾ എന്നിവയും റാലിയുടെ സന്ദേശങ്ങൾ ആണ്.
സി.ഐ.എസ്.എഫ്. ദക്ഷിണ വിഭാഗം ഓഫീസർമാർ ഉൾപ്പെടെയുള്ള 15 പേരാണ് റാലി സംഘത്തിലുള്ളത്. തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച റാലി കേരള, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര വഴി 2100 കി.മീ. ദൂരം പിന്നിട്ട് ഒക്ടോബർ 26-ന് ഗുജറാത്തിലെ കെവാഡിയയിലെ സർദാർ പട്ടേൽ പ്രതിമയുടെ മുന്നിൽ സമാപിക്കും. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളിലൂടെ റാലി സഞ്ചരിക്കും.
ഡോ. വി. പി. ജോയ് ഐ.എ.എസ്., ചീഫ് സെക്രട്ടറി, ഡോ. വി. വേണു ഐ.എ.എസ്., അഡീഷണൽ ചീഫ് സെക്രട്ടറി (ഇൻ-ചാർജ്) ഉന്നത വിദ്യാഭ്യാസ വകുപ്പ്, ശ്രീമതി. അഞ്ജന സിൻഹ ഐ.പി.എസ്., ഇൻസ്പെക്ടർ ജനറൽ, സി.ഐ.എസ്.എഫ്., സൗത്ത് സെക്ടർ തുടങ്ങിവർ സംബന്ധിച്ചു.