സിപിഎമ്മിന്റെ കേന്ദ്ര വിരുദ്ധ സമരം; സ്വന്തം ജാള്യത മൂടി വെക്കാൻ വേണ്ടിയുള്ള നാടകം: കുമ്മനം രാജശേഖരൻ

Share

വാക്‌സിന്റെയും ഓക്സിജന്റെയും പേരിലുള്ള സിപിഎമ്മിന്റെ കേന്ദ്ര വിരുദ്ധ സമരം സ്വന്തം വീഴ്ച മറച്ചു വെക്കാനും ജാള്യത മൂടി വെക്കാനും വേണ്ടി മാത്രം നടത്തുന്ന പ്രഹസന നാടകം : കുമ്മനം രാജശേഖരൻ

വാക്‌സിന്റെയും ഓക്സിജന്റെയും പേരിലുള്ള സിപിഎമ്മിന്റെ കേന്ദ്ര വിരുദ്ധ സമരം സ്വന്തം വീഴ്ച മറച്ചു വെക്കാനും ജാള്യത മൂടി വെക്കാനും വേണ്ടി മാത്രം നടത്തുന്ന പ്രഹസന നാടകമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു .

കോവിഡിനെതിരെ സുസംഘടിതവും ആസുത്രിതവും ശാസ്ത്രിയവുമായ ക്രിയാത്മക പ്രതിരോധ നടപടികൾ കേന്ദ്ര സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുമ്പോൾ കേരളം ഭരിക്കുന്ന സിപിഎം സമര പരിപാടികളുമായി ഇറങ്ങി തിരിക്കുന്നത് തീർത്തും അപലപനീയമാണ്. ഇത് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാനെ ഉപകരിക്കൂ. കേന്ദ്രത്തോട് യുദ്ധം പ്രഖ്യാപിച്ചോ ഏറ്റുമുട്ടിയോ അല്ല ഈ സന്ദർഭത്തിൽ കേരള സർക്കാർ പ്രതിരോധിക്കേണ്ടത്. മറിച്ചു കേന്ദ്രവുമായി സഹകരിച്ചു പരസ്പര വിശ്വാസത്തോടെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഒറ്റകെട്ടായി നിലകൊള്ളുകയാണ് വേണ്ടത്.

കേരളത്തിൽ ഇന്നേവരെ വാക്‌സിൻ ഷാമം ഉണ്ടായിട്ടില്ല. ഓക്സിജൻ വേണ്ടത്ര സ്റ്റോക്ക് ഉണ്ട്. പിന്നെ എന്താണ് കേരളത്തിലെ പ്രശ്നം? വാക്‌സിൻ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന തിക്കും തിരക്കും അവശരായി തളർന്ന് വീഴുന്നതുമെല്ലാം സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മൂലം സംഭവിക്കുന്നതാണ്. ഇന്നലെ ഫാതിമ എന്ന വയോധിക ചികില്‍സ കിട്ടതെ മരണപെട്ടു. ഒര് ആംബുലന്സ് കിട്ടാതെ പെരുംബാവൂരിൽ ഒരു വയോധികൻ റൊഡിൽ കിടന്നു ചികില്‍സ ലഭിക്കാതെ മരിച്ചു. വടക്കെ ഇന്ത്യയിൽ ഉണ്ടാകുന്ന മരണത്തെ കുറിച്ച് പെരിപ്പിച്ചു കാട്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സിപിഎം കേരളത്തിലെ ദുരിതങ്ങളും ദുരന്തങ്ങളും എന്തിന് മറച്ചു വക്കണം.

വാക്‌സിൻ ഉണ്ടാക്കുന്നതിലോ വിതരണം നടത്തുന്നതിലോ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് യതൊരു വീഴ്ചയും നാളിതുവരെ ഉണ്ടായിട്ടില്ല. വെറും തൊണ്ണൂറ്റൊന്പത് ദിവസം കൊണ്ടാണ് ഇന്ത്യയിൽ വാക്‌സിൻ വികസിപ്പിച്ചെടുത്തത്. മറ്റ് രാഷ്ട്രങ്ങൾക്ക് നൂറ്റിഇരുപത്തിയഞ്ചു ദിവസങ്ങൾ വേണ്ടി വന്നു. വിതരണം നടത്തിയതിലും യതൊരു ക്രമക്കേടും കേന്ദ്രത്തിനുണ്ടായിട്ടില്ല. ആരോഗ്യ പരിരക്ഷ സംസ്ഥാന വിഷയമായതുകൊണ്ടാണ് ഓക്സിജൻ വിതരണത്തിൽ പാളിച്ചകൾ ചൂണ്ടികാണിച്ചു ഹൈക്കോടതി ഡൽഹി സർക്കാരിനെ വിമർശിച്ചത്. കേന്ദ്രം നാളിതുവരെ പതിനാറുകോടി വാക്‌സിൻ ഡോസ് വിതരണം ചെയ്ത് കഴിഞ്ഞു.

ബ്രിട്ടനും ഇസ്രയേലും യഥാക്രമം അഞ്ചരകോടിയും ഒരുകോടിയും മാത്രമേ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. ദിനം പ്രതി മറ്റ് സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന മരണ നിരക്ക് ചൂണ്ടികാട്ടി കേന്ദ്ര സർക്കാരിനെ പഴിക്കുന്ന സിപിഎം കേരളത്തിൽ നാളിതുവരെ അയ്യായിരത്തിഒരുനൂറ്റിഎഴുപത് പേർ കോവിഡ് മൂലം മരണപെട്ടു എന്ന സത്യം എന്തിന് മറച്ചുവക്കണം? ഇന്നലെ മാത്രം കേരളത്തിൽ മുപ്പത്തിരണ്ട് മരണം ഉണ്ടായി.

കോൺഗ്രസ് കേന്ദ്രത്തിനെ എന്തിനും കുറ്റപ്പെടുത്തുന്ന പ്രവണത ഒട്ടും ശരിയല്ല. കോവാക്സിന് കേന്ദ്രം അനുമതി നൽകിയപ്പോൾ കോൺഗ്രസ് നേതാക്കളായ ജയറാം രമേഷും ശശി തരൂരും ശക്തമയി എതിർത്തു. അവരാണിപ്പോൾ കേന്ദ്രം വാക്‌സിൻ തരുന്നില്ല എന്ന ആവലതിയുമയി രംഗത്ത് വന്നിട്ടുള്ളത്.

കോൺഗ്രസ്സും സിപിഎമ്മും കേന്ദ്രത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കുന്നത് രഷ്ട്രിയ മുതലെടുപ്പിന് വേണ്ടി മാത്രമാണ്. ഈ ദുഷ്പ്രവണതകളിൽ നിന്നും പിൻവാങ്ങി കേന്ദ്രത്തോടൊപ്പം നിന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയാണ് അവര്‍ ചെയെണ്ടതെന്ന് കുമ്മനം രാജശേഖരൻ ഫെയിസ്ബൂക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.