സോളാർ പീഡനക്കേസിൽ നിരപരാധിത്വം തെളിയുന്നതിൽ സന്തോഷമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഒരു കുഴപ്പവും വരില്ലെന്ന് വിശ്വസിച്ചു. സത്യം പുറത്തുവന്നു, ആ വിശ്വാസം ശരിയെന്നും തെളിഞ്ഞു. ചില സമയത്ത് സത്യം പുറത്തുവരാൻ സമയമെടുത്തിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു
സോളാർ പീഡനക്കേസിൽ പരാതിക്കാരി പറയുന്ന സമയത്ത് ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടെന്നതിന് തെളിവ് ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് ഇന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആഴക്കടൽ വിഷയമടക്കം യുഡിഎഫ് ഉന്നയിച്ചതടക്കം സത്യവും യഥാർഥവുമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചതെല്ലാം ആദ്യം നിസാരവത്കരിക്കാനും പിന്നീട് നിഷേധിക്കാനും അതിന് ശേഷം രമേശിനെ അപമാനിക്കാനുമാണ് എൽഡിഎഫ് ശ്രമിച്ചത്
ലക്ഷ്യത്തോടു കൂടി പ്രവർത്തിക്കുന്ന ആളല്ല താൻ. സംസ്ഥാനത്തേക്ക് മടങ്ങണോയെന്ന കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡെടുക്കും. തന്റെ പേരിൽ ഒരു പ്രശ്‌നവും കോൺഗ്രസിലുണ്ടാകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.