സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വ്യാപക മഴക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

Share

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.

ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് മുഴുവൻ സമയം പ്രവർത്തിക്കുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ അറിയിച്ചു.

ലക്ഷദീപിനു സമീപം അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്നുകൂടി മഴ തുടരാൻ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.

കേരള-കർണാടക-ലക്ഷദ്വീപ് മേഖലകളിൽ മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.