സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

Share

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 35 പൈയുമാണ് വര്‍ധിപ്പിച്ചത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 110.21 രൂപയും ഡീസലിന് 103.90 രൂപയുമാണ് വില. കൊച്ചയില്‍ പെട്രോളിന് 108.17 രൂപയും ഡീസലിന് 101.99 രൂപയും കോഴിക്കോട് പെട്രോളിന് 108.39 രൂപയും ഡീസലിന് 102.20 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഒരു മാസത്തിനിടെ ഡീസലിന് 8.12 രൂപയും പെട്രോളിന് 6.42 രൂപയുമാണ് വര്‍ധിപ്പിച്ചത്.രാജ്യാന്തര വിപണിയില്‍ ബ്രെന്‍റ് ക്രൂഡ് ഒായിലിന് വില കുറഞ്ഞു. ബാരലിന് 0.69 ഡോളര്‍ കുറഞ്ഞ് 85.71 ഡോളറാണ് വില. 0.80 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.