സംസ്ഥാനത്തെ എല്ലാ പട്ടണങ്ങളിലും മിൽമ ഫുഡ് ട്രക്ക് ആരംഭിക്കണമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ . പാൽ മാത്രം വിറ്റ് മുന്നോട്ടു പോവുന്നതിന് പകരം വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഉണ്ടാക്കുമ്പോൾ ക്ഷീര മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകും
മത്സരാധിഷ്ഠിതമായി മിൽമ വിപണിയിലിറങ്ങണം
മിൽമയെ സംബസിച്ച് സാധ്യതയേറെയാണ് ‘
നിരവധി ആളുകൾക്ക് തൊഴിൽ നൽകാനും ക്ഷീര കർഷകനെ സഹായിക്കാനും സാധിക്കും
കേരളത്തിനാവശ്യമായ പാൽ ഉൽപാദനം നടത്താൻ നമ്മുടെ സംസ്ഥാനത്തിന് സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മിൽമയും കെ.എസ്. ആർ.ടി.സി.യും ചേർന്ന് കണ്ണൂരിൽ ആരംഭിച്ച ഫുഡ് ട്രക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്ണൂർ കെ.എസ്. ആർ.ടി.സി. ഡിപ്പോ വിന് മുന്നിലാണ് ഫുഡ് ട്രക്ക്.