ക്യാഷ് ഡെപ്പോസിറ്റ് മെഷീനിൽ(സിഡിഎം) നിന്ന് പണം പിൻവലിക്കുന്നത് മരവിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ക്യാഷ് ഡെപ്പോസിറ്റ് മെഷീനിൽനിന്ന് വ്യാപകമായി പണം തട്ടുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.
തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാൻ ബാങ്ക് ഐടി വിഭാഗം ശ്രമം തുടങ്ങി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഡെപ്പോസിറ്റ് മെഷീനിൽ പണം നിക്ഷേപിക്കാൻ മാത്രമേ സാധിക്കുകയുള്ളുവെന്നും പിൻവലിക്കാനാകില്ലെന്നും അധികൃതർ അറിയിച്ചു.