വിസ്മയ കേസ്: അഭിഭാഷകനായി ആളൂരിനെ വേണ്ട എന്ന് പ്രതി കിരൺകുമാർ; വക്കാലത്ത് ഒഴിയാൻ തയ്യാറാകാതെ ആളൂർ

Share

കൊ​ല്ലം: ബി.​എ.​എം.​എ​സ്‌ വി​ദ്യാ​ര്‍​ഥി​നി വി​സ്‌​മ​യ​യു​ടെ മ​ര​ണ​ത്തി​ല്‍ ജ​യി​ലി​ലാ​യ ഭ​ര്‍​ത്താ​വ്​ കി​ര​ണ്‍​ കുമാറിന്‍റ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ വ്യാ​ഴാ​ഴ്​​ച കോ​ട​തി​യി​ല്‍ അ​ര​ങ്ങേ​റി​യ​ത്​ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍.

തു​ട​ര്‍​ന്ന്​ കൊ​ല്ലം സെ​ഷ​ന്‍​സ്‌ കോ​ട​തി ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്​ മാ​റ്റി​വ​ച്ചു. ഓ​ണ്‍​ലൈ​നാ​യി നടന്ന വാ​ദം കേ​ള്‍​ക്ക​ലി​ല്‍ ബി.​എ. ആ​ളൂ​രി​നെ അ​ഭി​ഭാ​ഷ​ക​നാ​യി വേ​ണ്ടെ​ന്ന്​ കി​ര​ണ്‍ കു​മാ​ര്‍ നി​ല​പാ​ടെ​ടു​ത്ത​താ​ണ്​ ​അ​പ്ര​തീ​ക്ഷി​ത രം​ഗ​ങ്ങ​ള്‍​ക്ക്​ വ​ഴി​വെ​ച്ച​ത്.