വിഷ്ണുപുരം ചന്ദ്രശേഖരൻ 1.70 കോടി വെട്ടിച്ചു

Share

തിരുവനന്തപുരം: ഗരുഡ മംഗല്യ സഹായി ഉടമയും രാഷ്ട്രീയ നേതാവുമായ ആർ ചന്ദ്രശേഖരൻ എന്ന വിഷ്ണുപുരം ചന്ദ്രശേഖരൻ 1.70 കോടി രൂപ വെട്ടിച്ചതായി കേസ്.
ജീവനക്കാരുടെ ഇ എസ്‌ ഐ വിഹിതം അടയ്ക്കാതെ വെട്ടിച്ച കേസ്, രണ്ടാം ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് എ അനീസ മുൻപാകെ വിചാരണ പുനരാരംഭിച്ചു.

കിഴക്കേകോട്ട ജി കെ ബിൽഡിംഗ്‌സ് കേന്ദ്രമായ ഗരുഡ മംഗല്യ സഹായിക്ക് സംസ്ഥാനമാകെ ശാഖകളുണ്ട്. 2006 ജനുവരി 15 മുതൽ 2007 മാർച്ച് 31 വരെയുള്ള കാലത്ത് 1799120 രൂപ, 2009 ഏപ്രിൽ ഒന്നു മുതൽ 2010 മാർച്ച് 31 വരെ 1587300 രൂപ, 2011 ജനുവരി ഒന്ന് മുതൽ 2015 ഫെബ്രുവരി 28 വരെ 9920625 രൂപ മാസംതോറും ഇ എസ് ഐ കോർപറേഷനിൽ ഇയാൾ അടച്ചില്ല എന്നാണ് കേസ്.ഇൻഷുറൻസ് നിയമം 85 വകുപ്പ് പ്രകാരമാണ് കേസ്.

മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാം.ഇ എസ ഐ ബ്രാഞ്ച് മാനേജരാണ് കേസ് നൽകിയത്.

വി എസ് ഡി പി നേതാവായ ഇയാൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോവളത്ത് ബി ജെ പി സ്ഥാനാർത്ഥി ആയിരുന്നു.