വിമത നീക്കം: ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Share

കോട്ടയം: ഏറ്റുമാനൂര്‍ മണ്ഡലം വിമതയായി മത്സരിക്കുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്.

താന്‍ പ്രവര്‍ത്തിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത ഏറ്റുമാനൂര്‍ സീറ്റ് ലഭിക്കാതിരുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മഹിള കോണ്‍ഗ്രസ് അധ്യക്ഷ പാര്‍ട്ടി വിട്ടത്. തലമുണ്ഡനം ചെയ്തുകൊണ്ടായിരുന്നു അവരുടെ പ്രതിഷേധം.

വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍ സംഘടന നേരത്തെ ലതികാ സുഭാഷിന് പിന്തുണ പ്രഖ്യാപിച്ചെത്തിയിരിക്കുന്നു. സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എം. ജോസഫ്, നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് ആന്‍ഡ്രൂസ്, ബേബി മരുതനാടി എന്നിവര്‍ ഏറ്റുമാനൂര്‍ തെള്ളകത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ എത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്.

‘അതിജീവനത്തിനായുള്ള പോരട്ടത്തില്‍ എന്നും നിങ്ങള്‍ക്കൊപ്പം’, എന്ന ലതികാ സുഭാഷിന്റെ മുദ്രാവാക്യത്തോടൊപ്പമാണ് അവര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഒഐഒപി രംഗത്തെത്തിയത്.