വിദ്യാഭ്യാസമന്ത്രിയുടെ കോലം കത്തിച്ച് ബിജെപി

Share

ചെങ്ങന്നൂർ: നിയമസഭാ കയ്യാങ്കളിക്കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി കോലം കത്തിച്ച് പ്രതിഷേധിച്ചു.

ബിജെപി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡൻ്റ് എം. വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് സതീഷ് ചെറുവല്ലൂർ അദ്ധ്യക്ഷനായി.