വാഹന നികുതി- സമയം ദീർഘിപ്പിച്ച് ഉത്തരവായി

Share

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും കോൺട്രാക്ട് കാര്യേജുകളുടെയും റോഡ് നികുതി അടക്കുന്നതിനുള്ള സമയ പരിധി ദീർഘിപ്പിച്ചു കൊണ്ട് സർക്കാർ ഉത്തരവായി.

ഏപ്രിൽ 1-ന് ആരംഭിച്ച ത്രൈമാസ നികുതി അടക്കുന്നത്തിനുള്ള കാലാവധി മേയ് 31 വരെയാണ് ഇപ്പോൾ ദീർഘിപ്പിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ താൽക്കാലിക ആശ്വാസം എന്ന നിലയിലാണ് നടപടി.

സ്വകാര്യ ബസ്സുകൾക്കും വാടകക്ക് ഓടുന്ന വാഹനങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. വാഹന നികുതി ഇളവ് സംബന്ധിച്ച് വിവിധ സംഘടനകൾ സമർപ്പിച്ച നിവേദനങ്ങൾ സർക്കാരിൻ്റെ പരിഗണനയിലാണ്.