നാമെല്ലാവരും ശ്വസിക്കാൻ ഉപയോഗിക്കുന്ന വായുവിൽ നിന്നും കുടിവെള്ളം ഉൽപാദിപ്പിക്കുകയാണ് യൂ എ ഇ യിലെ എഷാര വാട്ടർ കമ്പനി. അബുദാബിയിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം നൂതനസാങ്കേതികവിദ്യ ഉപയോകപ്പെടുത്തി വായുവിൽ നിന്ന് ‘ശുദ്ധമായ കുടിവെള്ളം’ ഉത്പാദിപ്പിക്കാൻ കഴിയുന്ന ജനറേറ്ററുകൾ നിർമ്മിച്ചിരിക്കുകയാണ് .
37 ദശലക്ഷം ബില്യൺ ലിറ്റർ ശുദ്ധജലം അന്തരീക്ഷത്തിൽ ഈർപ്പം സംഭരിച്ച് നിർമിക്കാനാകും. വായുവിൽ നിന്ന് ഈർപ്പം വേർതിരിച്ചെടുക്കുകയും അത് ഉയർന്ന നിലവാരമുള്ള കുടിവെള്ളമാക്കി മാറ്റുകയും ചെയ്യുന്ന ഈ സാങ്കേതികവിദ്യ രാജ്യത്തെ ആദ്യത്തേതാണെന്ന്, എഷാര വാട്ടർ യുഎഇയുടെ ആഗോള ഓപ്പറേഷൻ ഡയറക്ടർ എഡ് ഐറ്റ്കെൻ വ്യക്തമാക്കി.
ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ സാങ്കേതികവിദ്യ നിലവിലുണ്ടെങ്കിലും, ഖലീഫ ഇൻഡസ്ട്രിയൽ സോൺ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോംഗ്രൂൺ യുഎഇ കമ്പനി ജനറേറ്ററുകൾ നിർമ്മിക്കുന്നത് ഇതാദ്യമാണ്.