വന്ദേഭാരത് വിരുദ്ധരുടെ തള്ളു
പൊളിഞ്ഞു, ട്രാക്ക് പുതുക്കുന്നു

Share

കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസിന് വേഗതയുണ്ടാവില്ലെന്നും കെ.റെയില്‍ മാത്രമാണ് ആശ്രയമെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ തള്ള് പൊളിക്കാന്‍ റെയിവേ. വന്ദേഭാരതിന് 110 കിലോമീറ്ററെങ്കിലും വേഗം ലക്ഷ്യമിട്ട് ട്രാക്ക് നിവര്‍ത്തലും ബലപ്പെടുത്തലും ഊര്‍ജിതമാക്കി. ഭാവിയില്‍ 130 കിലോമീറ്ററില്‍ തന്നെ ട്രെയിന്‍ ഓടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ചെറിയ വളവുകള്‍ ഉള്ളയിടങ്ങളിലെല്ലാം പരിഹരിക്കാനുളള ശ്രമം തുടങ്ങി. ട്രാക്കിന്റെ അറ്റകുറ്റപ്പണികളും ആരംഭിച്ചു. പാളത്തിനു സുരക്ഷ നല്‍കുന്ന പാളത്തോടു ചേര്‍ന്നു കിടക്കുന്ന മെറ്റല്‍ ഉറപ്പിക്കാനും ഉയരം കൂട്ടാനുമുള്ള പണികളും ഉയര്‍ന്ന ശേഷിയുള്ള സ്ലീപ്പറും റെയിലും സ്ഥാപിക്കുന്ന ജോലികളും നടക്കുന്നു. വന്ദേഭാരത് എക്‌സ്പ്രസ് ഉള്‍പ്പെടെ ഭാവിയില്‍ വരാനിരിക്കുന്ന ഹൈസ്പീഡ് ട്രെയിനുകള്‍ ലക്ഷ്യമിട്ടാണ് അറ്റകുറ്റപ്പണികള്‍.
കെ.റെയിലിന്‌റെ മുതല്‍ മുടക്ക് 63,940 കോടി രൂപയാണെങ്കില്‍ വന്ദേഭാരതില്‍ സംസ്ഥാന സര്‍ക്കാരിനു പണച്ചെലവില്ല. കടവുമെടുക്കേണ്ട. ഭൂമി ഏറ്റെടുക്കേണ്ടി വരികയുമില്ല.