റിപ്പബ്ലിക് ദിന പരേഡ്: കേരള-ലക്ഷ്വദ്വീപ് എൻ സി സി സംഘത്തിന് ചരിത്ര നേട്ടം

Share

ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡ് മത്സരങ്ങളിൽ കേരള-ലക്ഷ്വദ്വീപ് എൻ സി സി പ്രതിനിധി സംഘത്തിന് ചരിത്ര നേട്ടം.

ബെസ്റ്റ് കേഡറ്റ് മത്സരങ്ങളിൽ പങ്കെടുത്ത ആറ് പേരും മെഡലുകൾ നേടി.

മൂന്നു സ്വർണ മെഡലുകളും, ഒരു വെള്ളി മെഡലും രണ്ടു വെങ്കല മെഡലുകളുമാണ് കേരളം സ്വന്തമാക്കിയത്.

ഈ മാസം – 28 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങും.

സീനിയർ വിംഗ് (നേവി) വിഭാഗത്തിൽ ബെസ്റ്റ് കേഡറ്റിനുള്ള വെള്ളി മെഡൽ എറണാകുളം 7(കെ) നേവൽ യൂണിറ്റിൽ നിന്നുള്ള മീനാക്ഷി എ നായർ സ്വന്തമാക്കി.

സീനിയർ ഡിവിഷൻ (എയർ) വിഭാഗത്തിൽ, 1(കെ) എയർ സ്ക്വാഡ്രൺ എൻസിസിയിൽ നിന്നുള്ള അർജുൻ വേണുഗോപാലും, സീനിയർ വിംഗ് (എയർ) വിഭാഗത്തിൽ
എം അക്ഷിതയും വെങ്കല മെഡൽ നേടി.