റബ്ബർ തൈ എക്സ്പ്രസ്സ് തിരുവല്ലാ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് 2 ലക്ഷം റബ്ബർ തൈകളുമായി റബ്ബർ ബോർഡിന്റെ ചാർട്ടേഡ് ട്രെയിൻ ഇന്നലെ വൈകിട്ട് പുറപ്പെട്ട് ചൊവ്വാഴ്ച ഗുവാഹട്ടിയിലെത്തും. 72 മണിക്കൂർ യാത്രയിൽ തൈകൾ ഉണങ്ങാതിരിക്കാൻ ഗുഡ്സ് ട്രെയിനിനു പകരം 15 കോച്ചുള്ള എക്സ്പ്രസ്സ് ട്രെയിനാണപയോഗിക്കുന്നത്.
15 ലക്ഷം രൂപയാണ് റെയിൽവേ ഈടാക്കുന്നത്. തൈകൾ കയറ്റാൻ 6 മണിക്കൂർ വേണ്ടി വന്നു. ഇതിനുള്ള സൗകര്യം തിരുവല്ലാ സ്റ്റേഷനിൽ മാത്രമാണ് ഉള്ളത്. ട്രെയിൻ പുറപ്പെട്ടപ്പോൾ റബ്ബർ ബോർഡിന്റെയും റെയിൽവേയുടേയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.