രാജ്യത്ത് 100 ഫുഡ് സ്ട്രീറ്റുകള്‍,
നാലെണ്ണം കേരളത്തിന്

Share

ന്യൂഡല്‍ഹി: കേരളത്തില്‍ നാലെണ്ണം ഉള്‍പ്പെടെ രാജ്യത്തുടനീളം 100 ഫുഡ് സ്ട്രീറ്റുകള്‍ സ്ഥാപിക്കുന്നു. രാജ്യത്ത് എല്ലായിടത്തും വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷണരീതി ഉറപ്പുവരുത്തുന്നതിനായി ഒരു പൈലറ്റ് പ്രോജക്ട് എന്ന നിലയിലാണ് ഈ സംരംഭം. ഇതു സംബന്ധിച്ച്
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും ഭവനനഗരകാര്യ മന്ത്രാലയം സെക്രട്ടറി മനോജ് ജോഷിയും സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
എഫ്.എസ്.എസ്.എ.ഐ
യുടെ സാങ്കേതിക പിന്തുണയോടെ, ദേശീയ ആരോഗ്യ ദൗത്യം മുഖേന സംരംഭം നടപ്പിലാക്കും. ഓരോ ഫുഡ് സ്ട്രീറ്റിനും ഒരു കോടി രൂപ എന്ന നിലയില്‍ നല്‍കും. എഫ്.എസ്.എസ്.എ.ഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഈ ഭക്ഷണ തെരുവുകളുടെ സ്റ്റാന്‍ഡേര്‍ഡ് ബ്രാന്‍ഡിംഗ് നടത്തുമെന്ന വ്യവസ്ഥയോടെ 60:40 അല്ലെങ്കില്‍ 90:10 എന്ന അനുപാതത്തില്‍ ഈ സഹായം നല്‍കും.