കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ യൂത്ത് ഫോട്ടോഗ്രാഫി സംസ്ഥാന അവാർഡ് വിതരണം ഡിസംബർ ആറിന് കോട്ടയത്ത് നടത്തും. കോട്ടയം തിരുനക്കര ആർ.കെ. മേനോൻ സ്മാരക ഹാളിൽ വൈകിട്ട് അഞ്ചിന് ചേരുന്ന പൊതുസമ്മേളനം ഉദ്ഘാടനവും പുരസ്കാര വിതരണവും സാംസ്കാരിക-യുവജനകാര്യ-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.
കല, സാമൂഹിക പ്രതിബദ്ധത, കൃഷി എന്നീ വിഭാഗത്തിൽ യഥാക്രമം അവാർഡ് നേടിയ ശ്രീരാഗ് രഘു ( കണ്ണൂർ), വി.എസ്. വിഷ്ണു(കോട്ടയം), നിധിഷ് കൃഷ്ണൻ ( കോഴിക്കോട്) എന്നിവർക്ക് 50000 രൂപയും പ്രശസ്തി പത്രവും മെമന്റോയും മന്ത്രി സമ്മാനിക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. ഫോട്ടോഗ്രാഫി മേഖലയിലെ പ്രശസ്തരായ രാജൻ പൊതുവാൾ, പി. മുസ്തഫ, റസാഖ് താഴത്തങ്ങാടി, കെ. രവികുമാർ എന്നിവരെ ആദരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്, നഗരസഭ വൈസ് ചെയർമാർ ബി. ഗോപകുമാർ, യുവജനക്ഷേമ ബോർഡ് വൈസ്
ചെയർമാൻ എസ്. സതീഷ്, ബോർഡ് അംഗങ്ങളായ അഡ്വ. റോണി മാത്യു, വി.കെ സനോജ്, ടി.ടി. ജിസ്മോൻ, എസ്. കവിത, ദീപു പ്രേംനാഥ്, സന്തോഷ് കാലാ, എം.പി. ഷെനിൻ, ഷെരീഫ് പാലോളി, പി.എം ഷബീറലി, എസ്. ദീപു, മെമ്പർ സെക്രട്ടറി വി.ഡി. പ്രസന്നകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി സനിൽ കുമാർ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ എസ്. ഉദയകുമാരി, ജില്ലാ യൂത്ത് കോ- ഓർഡിനേറ്റർ കെ. മിഥുൻ എന്നിവർ പങ്കെടുക്കും.