ഹൈക്കോടതിക്കു സമീപത്തെ കടകളില്‍ പോലും വലിയ ആള്‍ക്കൂട്ടമാണ്.
രാജ്യത്തെ കോവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കല്യാണത്തിന് പത്തും മരണത്തിന് 20 പേര് മാത്രം. അതേസമയം, മദ്യശാലകളില്‍ 500 പേര് ക്യൂ നില്‍ക്കുകയാണ്.
മദ്യ വില്പനയുടെ കുത്തക ബെവ്കോയ്ക്കാണ്. വേണ്ട സൗകര്യം ഒരുക്കാന്‍ ബെവ്കോയ്ക്ക് ബാധ്യതയുണ്ട്.
ജനങ്ങളെ കുറ്റം പറയാന്‍ കഴിയില്ല. ഒരു തരത്തിലും സാമൂഹിക അകലം പാലിക്കുന്നില്ല.
ജനങ്ങളുടെ ആരോഗ്യമാണ് കോടതിക്ക് പ്രധാനമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു.