ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്.
റൂള്‍ കര്‍വിലേക്ക് ജലനിരപ്പ് എത്തിക്കണമെന്നും റൂള്‍ കര്‍വിലേക്ക് താഴ്ത്താന്‍ കഴിയാത്തത് തമിഴ്നാടിന്റെ വീഴ്ചയായി കാണണമെന്നും റോഷി അഗസ്റ്റിന് അഭിപ്രായപ്പെട്ടു.
5000 ഘനയടി ജലം തുറന്നു വിട്ടാലും പെരിയാര്‍ തീരത്ത് വലിയ പ്രശ്നം ഉണ്ടാകില്ല. പെരിയാര്‍ തീരത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. കൂടുതല്‍ വെള്ളം മുല്ലപ്പെരിയാറില്‍ നിന്ന് എത്തിയാലും ഇടുക്കി തുറക്കേണ്ടി വരില്ല. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നും സൗഹാര്‍ദ്ദപരമായ സമീപനം ആണ് തമിഴ്നാടിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.