മീന്‍പിടിത്തത്തിനിടെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ അകപ്പെട്ടു

Share

മീന്‍പിടിത്തത്തിനിടെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ അകപ്പെട്ടു.കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും രക്ഷകരായി.

കേടായ വള്ളത്തെ കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് ബോട്ടുപയോഗിച്ച് കെട്ടിവലിച്ച് ഹാര്‍ബറിലെത്തിക്കുന്നു

ചിറയിന്‍കീഴ്: മുതലപ്പൊഴിയില്‍ നിന്ന് മീന്‍പിടിത്തത്തിന് പോയ വള്ളം കേടായതിനെതുടര്‍ന്ന് കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് രക്ഷിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മുതലപ്പൊഴിയില്‍ നിന്ന് ഇരുപതോളം മത്സ്യത്തൊഴിലാളികളുമായി പോയ ത്വയ്ബ എന്ന് പേരുള്ള വള്ളമാണ് അഞ്ചുതെങ്ങ് കടലില്‍ നിയന്ത്രണ സംവിധാനത്തിന് കേടുവന്നതിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടത്. വിവരം കോസ്റ്റല്‍ പോലീസിനെ അറിയിച്ചതിനെതുടര്‍ന്ന് പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കടലിലെത്തി സംയുക്തമായി ശ്രമിച്ച്ാണ് വള്ളം ഹാര്‍ബറിലെത്തിച്ചത്.

കടലില്‍ അകപ്പെട്ട വള്ളത്തിനെ കയര്‍ കൊണ്ട് കെട്ടി വലിച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഹാര്‍ബറിലെത്തിക്കാനായത്. കോസ്റ്റല്‍ പോലീസ് സി.ഐ കണ്ണന്റെ നിര്‍ദേശപ്രകാരം ജി.എസ.്‌ഐ ജ്യോതി, കോസ്റ്റല്‍ വാര്‍ഡന്മാരായ വര്‍ഗീസ്, ജോജി, പ്രവിന്‍, മറൈന്‍ ഉദ്യോഗസ്ഥരായ വിനോദ്, ശശി, ഷിബു ഗില്‍ബര്‍ട്ട്, സിരാങ്ക് ജോയി, ബാബു തുടങ്ങിയവരാണ് രക്ഷാപ്രപവര്‍ത്തനത്തില്‍ പങ്കാളികളായത്.