മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ അന്തരിച്ചു

Share

മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ -74 വയസ് അന്തരിച്ചു.

ഒരു മാസം മുൻപ് മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റി, തൃശൂർ ദയ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ചികത്സയിൽ ആയിരുന്നു.

കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (മിൽമ) യുടെ സംസ്ഥാന ചെയർമാൻ.
സഹകരണ മേഖലയിൽ 45 വർഷത്തിലേറെ പ്രവർത്തിച്ച ബാലൻ മാസ്റ്റർ 30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. 6 വർഷം മിൽമയുടെ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ആയിരുന്നു.

മിൽമയുടെ സ്ഥാപക നേതാക്കളിലൊരാളായ പി എ ബാലൻ മാസ്റ്റർ 1980 ൽ മിൽമയുടെ രൂപീകരണത്തിന് മുൻപ് തന്നെ ക്ഷീരകർഷകരുടെ ഉന്നമനത്തിനായി രൂപീകരിച്ച സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ഭാരവാഹി ആയി പ്രവർത്തിച്ചിരുന്നു.

ഇന്ന് 3000 ൽ പരം ക്ഷീരസഹകരണ സംഘങ്ങളും 10 ലക്ഷത്തിലേറെ ക്ഷീരകർഷകരും, 3000 കോടിയിലേറെ വിറ്റുവരവും ഉള്ള കേരളത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായി മിൽമയെ വളർത്തുന്നതിൽ മുൻകൈയെടുത്തു പ്രവർത്തിച്ച കർഷക നേതാവാണ്‌ ബാലൻ മാസ്റ്റർ . അവിണിശ്ശേരി ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് ആണ്.

കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയ പി എ ബാലൻ , അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് സംസ്ഥാന സഹകരണ യൂണിയൻ മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
2013 ൽ ഇന്ത്യൻ ഇക്കണോമിക് ആൻഡ് റിസർച്ച് അസോസിയേഷന്റെ ലീഡിങ് മിൽക്ക് എന്റർപ്രണർ പുരസ്കാരവും 2008 ലെ മികച്ച സഹകാരിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ അവിണിശ്ശേരി സ്വദേശിയാണ്.

റിട്ടയേർഡ് കെ എസ് എഫ് ഇ ഉദ്യോഗസ്ഥയായ വാസന്തി ദേവി ആണ് ഭാര്യ
തിരുവനതപുരം ടെക്നോപാർക്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും, ഐ ടി വ്യവസായിയുമായ രഞ്ജിത്ത് ബാലൻ മകൻ
രശ്മി ഷാജി മകൾ.
ഷാജി ബാലകൃഷ്ണൻ ( ദുബായ് ) മരുമകൻ
മഞ്ജു രഞ്ജിത്ത് മരുമകൾ ( സിസ്റ്റം അനലിസ്റ്റ്, യൂ എസ് ടി ഗ്ലോബൽ, ഇൻഫോപാർക്ക് )
കൊച്ചുമക്കൾ: ലക്ഷ്മി, ഗോകുൽ, നിവേദ്.