മാധ്യമ പ്രവർത്തകരെ വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും

Share

മാധ്യമപ്രവർത്തകരെ കോവിഡ് വാക്സീൻ മുൻഗണനപ്പട്ടിക യിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർ ക്കാർ തീരുമാനിച്ചു .ഉത്തരവ് ഉടൻ പുറത്തിറങ്ങും .

തമിഴ്നാട് , കർണാടക , ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മാധ്യമ പ്രവർത്തകരെ കോവിഡ് മുന്നണിപ്പോരാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.


മാധ്യമ പ്രവർത്തകർക്ക് വാക്സീൻ ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന – ജില്ലാ ഘടകങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു.