മഹാരാജാസ് കോളേജ് അധ്യാപകനെതിരെ ലൈംഗികാതിക്രമക്കേസ്; പ്രതിഷേധവുമായി കെ.എസ്.യു

Share

 

1000144918

 

കൊച്ചി: എറണാകുളത്തെ മഹാരാജാസ് കോളേജ് ചരിത്രവിഭാഗത്തിലെ അധ്യാപകനായ ജിനീഷ് പി.എസ്.നെതിരെ ലൈംഗികാതിക്രമക്കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന്, അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. യൂണിറ്റ് രംഗത്തെത്തി.

കേസിൽ പരാതി നൽകിയത്, അദ്ദേഹം മുമ്പ് സേവനമനുഷ്ഠിച്ചിരുന്ന വടകര ഗവ. കോളേജ് മടപ്പള്ളിയിലെ മുൻ വിദ്യാർത്ഥിയാണ്. സംഭവവുമായി ബന്ധപ്പെട്ട് ചോമ്പാല പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

പരാതിക്കാരിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വിഷയത്തെക്കുറിച്ച് വ്യാപക ശ്രദ്ധ നേടിയതോടെ, കേസിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. പ്രതി അസോസിയേഷൻ ഓഫ് കേരള ഗവ. കോളേജ് ടീച്ചേഴ്സ് (AKGCT) അംഗമായതിനാൽ, ഭരണസമിതി അദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് കെ.എസ്.യു. രംഗത്തെത്തി.

“കുറ്റാരോപിത അധ്യാപകനെ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് ക്യാമ്പസിന്റെ സുരക്ഷക്കും മാന്യതക്കും ഗുരുതരമായ ഭീഷണിയാണ്. ഇത്തരം പ്രവണതകൾക്ക് അവസാനമാകണം,” എന്ന് കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് രാജീവ് പ്രസ്താവിച്ചു.

കെ.എസ്.യു. നേതാക്കൾ ഉന്നത വിദ്യാഭ്യാസ വകുപ്പിനും പരാതി സമർപ്പിച്ച്, ഗുരുതര കുറ്റാരോപണങ്ങൾ നേരിടുന്ന അധ്യാപകനെ നിലനിറുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.

One thought on “മഹാരാജാസ് കോളേജ് അധ്യാപകനെതിരെ ലൈംഗികാതിക്രമക്കേസ്; പ്രതിഷേധവുമായി കെ.എസ്.യു

Comments are closed.