മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ട പീഡനപരാതി; കുണ്ടറ പോലീസ് 2 പേർക്കെതിരെ കേസെടുത്തു

Share

ഒത്തുതീർപ്പാക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ട പീഡനപരാതിയിൽ കുണ്ടറ പോലീസ് 2 പേർക്കെതിരെ കേസെടുത്തു.
എൻ.സി.പി. നേതാക്കളായ പത്മാകരൻ, രാജീവ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച യുവതിയെ NCP നേതാക്കൾ അപമാനിച്ച സംഭവത്തിൽ, യുവതി, ജൂൺ 28 നാണ് പരാതി നൽകിയത്. എന്നാൽ പരാതിയിൽ ഇതുവരെ നടപടി ഉണ്ടായില്ല..


പ്രശ്നം ‘നല്ല രീതിയിൽ തീർക്കണം ‘ എന്നാവശ്യപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രൻ യുവതിയുടെ അച്ഛനെ ഫോൺ വിളിച്ചതിന്റെ ശബ്ദരേഖ പുറത്തുവന്ന് വിവാദമായ സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി.