ബീഹാറിൽ വീണ്ടും വ്യാജമദ്യ ദുരന്തം | Huge Tragedy

Share

ബീഹാറിൽ വീണ്ടും വ്യാജമദ്യ ദുരന്തം.

നളന്ദ ജില്ലയിലെ സൊഹാരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വ്യാജമദ്യം കഴിച്ച 11 പേർ മരണപ്പെട്ടത്.

ദുരന്തത്തിൽ രണ്ട് പേരുടെ കാഴ്ച നഷ്ടപ്പെട്ടതായും 3 പേർ ചികിത്സയിൽ കഴിയുകയാണെന്നും ജില്ല മജിസ്ട്രേറ്റ് ശശാങ്ക് ശുഭാങ്കർ പറഞ്ഞു.

നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന തൊഴിലാളികളാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് ഇവർ ഒരുമിച്ച് വ്യാജമദ്യം കഴിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് സൊഹാരി പൊലീസ് സ്റ്റേഷനിസലെ സ്റ്റേഷൻ ഹൌസ് ഓഫീസറെ സസ്പെൻഡ് ചെയ്തു.