ബംഗാൾ ഉൾകടലിൽ അടുത്ത 12 മണിക്കൂറിനുള്ളിലും അറബികടലിൽ നാളെയും പുതിയ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത.
തെക്കു കിഴക്കൻ അറബിക്കടലിൽ മാലിദ്വീപിനും ലക്ഷദ്വീപിനും സമീപം ചക്രവാതചുഴി ( cyclonic circulation) നിലനിൽക്കുന്നു.
ബംഗാൾ ഉൾകടലിൽ തെക്കൻ ആന്‍ഡമാന്‍ കടലിൽ പുതിയ ന്യുന മർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ രൂപപ്പെടാൻ സാധ്യത. പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ പ്രവേശിച്ച് തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.
നാളെ ( ഡിസംബർ 1) മധ്യ കിഴക്കൻ അറബികടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത.
കേരളത്തിൽ ഇന്ന് സാധാരണ മഴ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.