ചെന്നൈ: ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
പുതിയ അഡ്മിനിസ്‌ട്രേറ്ററെ പ്രധാനമന്ത്രി തിരിച്ചുവിളിക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ ജനദ്രോഹ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാലിന് പുറമെ എം.ഡി.എം.കെ നേതാവ് വൈകോയും അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
‘ബലപ്രയോഗത്തിലൂടെ ജനവിരുദ്ധ നിയമങ്ങള്‍ നടപ്പാക്കാനും ദ്വീപില്‍ താമസിക്കുന്ന മുസ്ലീംങ്ങളെ ഒറ്റപ്പെടുത്താനും ശ്രമിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി തിരിച്ചുവിളിക്കണം. വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തി’ -സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.