പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നു ദിവസത്തെ യു.എസ് സന്ദര്‍ ശനത്തിന് ഇന്ന് തുടക്കം

Share

യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായും, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ക്വാഡ് രാഷ്ട്ര നേതാക്കൾ എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല അറിയിച്ചു.

ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാന്‍ വിഷയം, കോവിഡ് നിയന്ത്രണം, കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം തുടങ്ങിയവയും ചർച്ചാ വിഷയമാകും.

കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവർക്കും പത്ത് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയ യു.കെ-യുടെ നടപടിയിൽ ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് ഹർഷ് വർധൻ ശൃംഗ്ല വ്യക്തമാക്കി.

യു.എന്‍ പൊതുസഭയെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നു ദിവസത്തെ യു.എസ് സന്ദര്‍ശനം ഇന്ന് ആരംഭിക്കും.