യുവസംരഭകയുടെ സ്ഥാപനത്തിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസിൽ വഴിത്തിരിവ്. പ്രണയാഭ്യർഥന നിരസിച്ചതിന്‍റെ പ്രതികാരമായി സ്ഥാപനത്തിലെ ജീവനക്കാരുടെ സഹായത്തോടെ സുഹൃത്താണ് കഞ്ചാവ് കൊണ്ടു വച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ വഴിത്തിരിവായിരിക്കുന്നത്. കഴിഞ്ഞ ജനുവരി 21നാണ് തിരുവനന്തപുരത്തെ കൈത്തറി സംരഭമായ ‘വീവേഴ്സ് വില്ല’ ഉടമ ശോഭ വിശ്വനാഥന്റെ സ്ഥാപനത്തിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.
ഏറെ നാളത്തെ ശ്രമത്തിനൊടുവില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ശോഭയുടെ സുഹൃത്തായിരുന്ന ഹരീഷും സഹായി വിവേകും ചേർന്നാണ് സ്ഥാപനത്തിൽ കഞ്ചാവ് കൊണ്ടു വച്ചതെന്ന് തെളിഞ്ഞത്.