പരിസ്ഥിതി സംരക്ഷണത്തിന്റെ സുപ്രധാന കേന്ദ്രങ്ങളായി പക്ഷി- വന്യ ജീവി സങ്കേതങ്ങൾ മാറണം : മന്ത്രി എ.കെ. ശശീന്ദ്രൻ

Share

എറണാകുളം : പരിസ്ഥിതി സംരക്ഷണത്തിന്റെ സുപ്രധാന കേന്ദ്രങ്ങളായി പക്ഷി- വന്യ ജീവി   സങ്കേതങ്ങൾ മാറണം എന്ന് വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ .  പീറ്റർ പാലക്കുഴി രചിച്ച ‘തട്ടേക്കാട്ടില പെൺകിളികൾ ‘  മംഗളവനത്തിൽ വെച്ച്  ഹൈബി ഈഡൻ എം.പിക്ക് നൽകി   പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുന്ന ഈ കാലഘട്ടത്തിലാണ്  പീറ്റർ പാഴക്കുഴിയുടെ തട്ടേക്കാട്ടില പെൺകിളികൾ രചിക്കപ്പെട്ടിരിക്കുന്നത്. പക്ഷികളോടുള്ള മനോഭാവത്തിന്റെ പ്രതികരണം കൂടെയാണ് ഗ്രന്ഥം. തട്ടേക്കാട് പക്ഷി സങ്കേതത്തെ ലോകോത്തര പ്രശസ്തിയുള്ള സങ്കേതമായി മാറ്റാനുള്ള  ആലോചനകൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

 മംഗളവനത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ വൃക്ഷതൈ നട്ടു .  ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഫേഴ്സ് (ഇൻസ) പ്രസിഡന്റ് റിട്ട. ജസ്റ്റിസ് കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ വിനോദ് എംഎൽഎ , കേരള സാഹിത്യവേദി പ്രസിഡന്റ് ജി.കെ പിള്ള  തെക്കേടത്ത് , പീറ്റർ പാലക്കുഴി, ഇൻസ സെക്രട്ടറി ജനറൽ ഡോ. ടി.പി. ശങ്കരൻകുട്ടിനായർ , സെക്രട്ടറി ചാന്ദ്നി ജയരാജ് എന്നിവർ പങ്കെടുത്തു.