സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റത്തിൽ ഒതുക്കപ്പെട്ട കെവി തോമസ് ഡൽഹിയിൽ ഇടത് നേതാക്കളുമായി കൂടിക്കാഴ്ചക്കൊരുങ്ങുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ തുടങ്ങിയ നേതാക്കളെ കെ വി തോമസ് കണ്ടേക്കും
നേരത്തെ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു. തന്നെ യുഡിഎഫ് കൺവീനറാക്കണമെന്ന ആവശ്യം കെ വി തോമസ് ഉന്നയിച്ചിരുന്നു.
എന്നാൽ കെ മുരളീധരനാണ് ഈ സ്ഥാനത്തേക്ക് സാധ്യത കൂടുതലെന്ന് താരിഖ് അൻവർ അറിയിച്ചു. ഇതിന് പിന്നാലെയാണ് കെ വി തോമസ് ഇടത് നേതാക്കളെ കാണാനൊരുങ്ങുന്നത്.