ഡല്‍ഹി: കൊവിഡ് വ്യാപനം രാജ്യത്തെ ചുടലപ്പറമ്പായി മാറ്റുമ്പോള്‍ നിശ്ശബ്ദമായിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായി ഔട്ട്ലുക്ക് മാഗസിന്റെ കവര്‍ ഫോട്ടോ.
വെളുത്ത പശ്ചാത്തലത്തില്‍ ‘മിസ്സിങ്’ എന്ന് ചുവന്ന വലിയ അക്ഷരങ്ങളില്‍ എഴുതിയതിനുശേഷം ‘പേര്: ഗവണ്മെന്റ് ഓഫ് ഇന്ത്യ’ എന്നും ‘പ്രായം: 7 വയസ്സ്’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ സമയത്ത് എല്ലാ പ്രതിസന്ധികളിലേക്കും രാജ്യത്തെ വലിച്ചെറിഞ്ഞ് പ്രത്യേകിച്ചൊന്നും ചെല്ലാതിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള ലേഖനങ്ങളാണ് ഔട്ട്ലുക്കില്‍ കവര്‍ സ്റ്റോറിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.