കോവിഡ് മഹാമാരിക്കാലത്ത് കേരള ലളിതകലാ അക്കാദമി ആവിഷ്‌കരിച്ച 250 ചിത്രകലാകൃത്തുക്കള്‍ പങ്കെടുക്കുത്ത നിറകേരളം ക്യാമ്പിലേയും 50 ശില്‍പികള്‍ പങ്കെടുത്ത ശില്‍പകേരളം ക്യാമ്പിലേയും കലാസൃഷ്ടികളുടെ പ്രദര്‍ശനം ആരംഭിച്ചു. കാഞ്ഞങ്ങാട്, പയ്യന്നൂര്‍, തലശ്ശേരി, മാനന്തവാടി, കോഴിക്കോട്, മലപ്പുറം, മലമ്പുഴ, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, കായംകുളം, തിരുവനന്തപുരം എന്നീ അക്കാദമി ഗ്യാലറികളിലാണ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നടന്നത്. എല്ലാ ഗ്യാലറികളിലും ഒക്ടോബര്‍ 13 വരെയും തിരുവനന്തപുരം ഗ്യാലറിയില്‍ രണ്ടാം ഘട്ടം 15 മുതല്‍ 23 വരെയും പ്രദര്‍ശനം നടക്കും.
കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രകാരന്‍ ശ്യാമ ശശി, പയ്യന്നൂര്‍ ആര്‍ട്ട് ഗ്യാലറിയില്‍ പയ്യന്നൂര്‍ നഗരസഭ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.വി. ലളിത, തലശ്ശേരി ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രകാരന്‍ കെ.കെ. മാരാര്‍, മാനന്തവാടി ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രകാരന്‍ ജോസഫ് എം. വര്‍ഗ്ഗീസ്, കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ അക്കാദമി നിര്‍വ്വാഹക സമിതി അംഗം പോള്‍ കല്ലാനോട്, മലപ്പുറം ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രകാരന്‍ ജെസ്ഫര്‍, മലമ്പുഴ ആര്‍ട്ട് ഗ്യാലറിയില്‍ അക്കാദമി നിര്‍വാഹക സമിതി അംഗം ശ്രീജ പള്ളം, തൃശൂര്‍ ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രകാരന്‍ ടി.ജി. ജ്യോതിലാല്‍, എറണാകുളം ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രത്തില്‍ ചിത്രകാരന്‍ കെ.കെ. ശശി, ആലപ്പുഴ ആര്‍ട്ട് ഗ്യാലറിയില്‍ ശില്പി കെ. രഘുനാഥന്‍, കോട്ടയം ആര്‍ട്ട് ഗ്യാലറിയില്‍ അക്കാദമി നിര്‍വാഹക സമിതി അംഗം എന്‍. ബാലമുരളീകൃഷ്ണന്‍, കായംകുളം ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രകാരന്‍ ജി. ഉണ്ണിക്കൃഷ്ണന്‍, തിരുവനന്തപുരം ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രകാരന്‍ ജി. രാജേന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രദര്‍ശനം നടക്കും.