നിപജാഗ്രത; കൂട്ടംകൂടരുത്

Share

പാലക്കാട്: ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് 6 ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലാണ് ജാഗ്രത.തീയറ്റർ, കൂട്ടങ്ങളുടെ ഇടങ്ങൾ അടയ്ക്കൽ, കുട്ടികളുടെ വിദ്യാഭ്യാസകേന്ദ്രങ്ങൾ അടയ്ക്കൽ തുടങ്ങിയ സുരക്ഷാ നടപടികൾ കർശനമായി .46 പേർ കണ്ടെയ്ൻമെന്റ് സോണുകളിൽ ഉടൻ കണ്ടെത്തി.നിപ ബാധിച്ച നാട്ടുകൽ സ്വദേശിയായ യുവതിയും ചങ്ങലീരി സ്വദേശിയായ 32 കാരനായ യുവാവും ചികിത്സയിലാണ്. ജില്ലയിൽ 17 പേർ ഐസൊലേഷനിൽ ചികിത്സയിലാണ്.

പാലക്കാട്‌ വീണ്ടും നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്. പാലക്കാട് ജില്ലാ ഭരണകൂടവും പ്രത്യേക നടപടികൾ എടുത്തിട്ടുണ്ട്.
നിപാ ജാഗ്രത കർശനമാണ്, പ്രത്യേകിച്ച് പാലക്കാട് ജില്ലയിൽ. പൊതുജനങ്ങൾക്ക്:

  • അവശ്യമില്ലാത്ത ആശുപത്രി സന്ദർശനം കളയുക,
  • മാസ്ക് ധരിക്കുക,
  • കൂട്ടങ്ങൾ ഒഴിവാക്കുക
  • കണ്ടെയ്ൻമെൻ്റ് സോണുകളിൽ ട്യൂഷൻ സെന്ററുകൾ, അംഗനവാടികൾ, മദ്രസകൾ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുവാൻ പാടുള്ളതല്ല. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കാവുന്നതാണ് ഓൺലൈൻ മുഖേന.
  • വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾ സംബന്ധിച്ച വിവരം ബന്ധപ്പെട്ട സ്റ്റേഷൻ ഹൌസ് ഓഫീസറേയും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും അറിയിക്കേണ്ടതാണ്.