ബെവ് ക്യൂ ആപ്ലിക്കേഷന്‍ വഴിയുള്ള മദ്യ വിതരണത്തിൽ സാങ്കേതിക തടസം നേരിട്ടതോടെ ആപ്പില്ലാതെ നേരിട്ട് ബെവ് കോ ഔട്ട്‌ലെറ്റുകള്‍ വഴി മദ്യ വിതരണം ചെയ്യാന പുതിയ തീരുമാനം.
നാളെ മുതല്‍ മദ്യവില്‍പ്പന പുനരാരംഭിക്കാനാണ് നീക്കം. സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്താന്‍ പൊലീസിനെ വിന്യസിക്കും.
ആപ്പ് പ്രവര്‍ത്തന ക്ഷമമാവാന്‍ അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്ന് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ആപ്പില്ലാതെ മദ്യവിതരണം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം കൊവിഡ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളില്‍ മദ്യവില്‍പ്പനയ്ക്ക് അനുമതിയില്ല. അത്തരം പ്രദേശങ്ങളിലെ വില്‍പ്പന ശാലകളെ ഒഴിവാക്കും.