തൃശ്ശൂര്‍: വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം കാണാതായ തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരൻ്റെ മകന്‍ ധീരജി(37)നെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരോട്ടിച്ചാല്‍ പഴവള്ളം സ്വദേശി നീതുവിനെയാണ് കഴിഞ്ഞ ഞായറാഴ്ച ധീരജ് വിവാഹം കഴിച്ചത്.
തിങ്കളാഴ്ച്ച മനക്കൊടിയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് മരോട്ടിച്ചാലില്‍ നിന്നും സ്കൂട്ടറില്‍ പോയ ഇയാള്‍ വൈകീട്ടും വീട്ടിലെത്തിയിരുന്നില്ല. ധീരജ് തിരിച്ചെത്താതിനെ തുടർന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഒല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു.
ചേറ്റുവ കായലില്‍ ചൊവാഴ്ച്ചയാണ് മൃതദേഹം കണ്ടെത്തിയത്. മീന്‍ പിടിക്കാനെത്തിയ മത്സ്യത്തൊഴിലാളികളുടെ വലയില്‍ മൃതദേഹം കുടുങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.