രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം തീവ്രമാവുകയും രോഗികളുടെയും മരണപ്പെടുന്നവരുടെയും എണ്ണം ദിനംപ്രതി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടി സ്വര ഭാസ്‌കര്‍.
നരഹത്യക്ക് ഈ സര്‍ക്കാര്‍ വിചാരണ ചെയ്യപ്പെടണമെന്നാണ് സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഡല്‍ഹി, ഗുജറാത്ത്, മുംബൈ തുടങ്ങിയിടങ്ങളില്‍ കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിലാണ് സ്വരയുടെ പ്രതികരണം.
ഡല്‍ഹി, അലഹബാദ് കോടതികള്‍ ഓക്‌സിജന്‍, കിടക്ക ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ 1,86,920 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടു.