നഗരാസൂത്രണം ഇന്ത്യയിൽ: കിലയുടെ ദേശീയ കൊളോക്കിയം തിരുവനന്തപുരത്ത്

Share

നീതി ആയോഗ് പുറത്തിറക്കിയ ഇന്ത്യയുടെ നഗരാസൂത്രണത്തിലെ ശേഷികൾ സംബന്ധിച്ച റിപ്പോർട്ടിനെ ആസ്പദമാക്കി കിലയുടെ നേതൃത്വത്തിൽ ദേശീയ കോളോക്കിയം സംഘടിപ്പിക്കും. ന്യൂഡൽഹി ആസ്ഥാനമായ ദേശീയ നഗരകാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ദേശീയ സംവാദം സംഘടിപ്പിക്കുന്നത്. നവംബർ 24 ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലാണ് കൊളോക്കിയം നടക്കുക. ദേശീയ തലത്തിലെ നിരവധി വിദഗ്ദർ പ്രബന്ധങ്ങൾ അവതരിപ്പിച്ച് സംവാദങ്ങളിൽ പങ്കാളികളാകും.
ഉദ്ഘാടന ചടങ്ങിൽ കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ സ്വാഗതം പറയും. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ആമുഖ പ്രഭാഷണം നടത്തും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ മുഖ്യാതിഥിയാകും. നീതി ആയോഗ് സ്‌പെഷ്യൽ സെക്രട്ടറി ഡോ.രാജേശ്വര റാവു മുഖ്യ പ്രഭാഷണവും ദേശീയ നഗരകാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ ഹിതേഷ് വൈദ്യ പ്രത്യേക അവതരണവും നടത്തും. കൊച്ചി മേയർ എം അനിൽ കുമാർ സംസാരിക്കും.
ഉദ്ഘാടനത്തിന് ശേഷം നഗരാസൂത്രണത്തിലെ ശേഷി വികസന പരിശ്രമങ്ങൾ, സുസ്ഥിരതയും അതിജീവനശേഷിയുമുള്ള കേരളീയ നഗരാസൂത്രണം എന്നീ വിഷയങ്ങളിൽ സാങ്കേതിക സെഷനുകൾ, പാനൽ സംവാദങ്ങൾ എന്നിവ നടക്കും.