ദേശീയപാത വികസനം: വിചാരണ നവംബര്‍ ഒന്നു മുതല്‍

Share

നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള ദേശീയ പാത 966 വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കേണ്ട ഭാഗങ്ങളില്‍ വരുന്ന സ്ഥല ഉടമകള്‍ക്ക് നഷ്ടപരിഹാര തുക അനുവദിക്കുന്നതിനുള്ള വിചാരണ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ഓരോ സ്ഥല ഉടമകള്‍ക്കും നേരില്‍ നോട്ടീസ് നല്‍കുന്നതനുസരിച്ച് പുതുപ്പരിയാരം – ഒന്ന് രണ്ട്, മുണ്ടൂര്‍ – ഒന്ന്്, രണ്ട്, കരിമ്പ – ഒന്ന്, രണ്ട്, കാരാകുറിശ്ശി, തച്ചമ്പാറ, കുമരംപുത്തൂര്‍, കോട്ടോപ്പാടം – രണ്ട്, പൊറ്റശ്ശേരി വില്ലേജുകളിലുള്ളവര്‍ അവര്‍ക്കനുവദിച്ച തീയതികളില്‍ നോട്ടിസീല്‍ പരാമര്‍ശിച്ച രേഖകള്‍ സഹിതം സ്പെഷ്യല്‍ തഹസില്‍ എല്‍.എ (ജി) നം.2 പാലക്കാട് ഓഫീസില്‍ നേരിലെത്തണം. പല സ്ഥലമുടമകളും ഏറ്റെടുക്കുന്ന സ്ഥലങ്ങളില്‍ താമസം ഇല്ലാത്തതിനാല്‍ നോട്ടീസ് യഥാസമയം ലഭിച്ചില്ലെങ്കില്‍ ലാന്റ് അക്വിസിഷന്‍ സ്പെഷ്യല്‍ തഹസില്‍ദാരുടെ കാര്യാലയവുമായി ബന്ധപ്പെടേണ്ടതാണ്.