തിരുവോണ നാളിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും സദ്യ

Share

തിരുവോണ നാളിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും സദ്യ. ആലപ്പുഴ വളവനാട് ഡി.സി മിൽസ് സി.എഫ്.എൽ.ടി.സി യിൽ കഴിയുന്ന നാനൂറോളം കോവിഡ് ബാധിതർക്കാണ് തിരുവോണ സദ്യ ഉണ്ണാൻ അവസരം ഉണ്ടായത്.

ഉപ്പേരി മുതൽ പായസം വരെ നല്ല തൂശ്ശൻ ഇലയിൽ തന്നെ നൽകി.

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രത്യേക താല്പര്യമെടുത്താണ് കോവിഡ് ബാധിതർക്ക് തിരുവോണ സദ്യ നൽകുവാൻ തീരുമാനിച്ചത്.

പ്രതീക്ഷിക്കാത്ത ഒരു ഓണവും, ഓണസദ്യയും കഴിച്ച കോവി ഡ് രോഗികൾക്ക് വലിയ സന്തോഷമാണ് ഉണ്ടായത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ ,ബ്ലോക്ക് പഞ്ചായത്തംഗം രജീഷ് എന്നിവരുടെ നേതൃത്വത്തിൽ വാളണ്ടിയർമാരും ആരോഗ്യ പ്രവർത്തകരും പി പി കിറ്റ് അണിഞ്ഞാണ് സദ്യ വിളമ്പിയത്.

ഓക്സിജൻ ലെവൽ താഴ്ന്നതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ ഒരമ്മയുടെ രണ്ടു കൊച്ചു കുട്ടികൾക്ക് ഓണക്കോടിയും വാങ്ങി നൽകി.ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ കോ വിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിലാണ് സദ്യ ഒരുക്കിയത്.