തിരുവനന്തപുരം സ്വദേശി ആർ.ഹരികുമാർ അടുത്ത നാവിക സേനാ മേധാവി

Share

വൈസ് അഡ്മിറൽ ആർ.ഹരികുമാർ അടുത്ത നാവിക സേനാ മേധാവിയാകും.

ഇതു സംബന്ധിച്ച ഗവൺമെന്റ് ഉത്തരവ് പുറത്തിറങ്ങി.

നിലവിലെ നാവിക സേനാ മേധാവി കരംബീർ സിങ്ങ് വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് ചുമതല.

ഈ മാസം 30 ന് അദ്ദേഹം പുതിയ ചുമതലയേൽക്കും.

മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ നേവൽ കമാന്റിന്റെ കമാൻഡിംഗ് ഇൻ ചീഫാണ് നിലവിൽ ഹരികുമാർ.

1983 ൽ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ ഹരികുമാർ തിരുവനന്തപുരം പട്ടം സ്വദേശിയാണ്.

ഐ.എൻ.എസ് നിഷാങ്ക്, ഐ.എൻ.എസ് കോറ, ഐ.എൻ.എസ് വിരാട്, ഐ.എൻ.എസ് റൺവീർ, മിസൈൽ കോർവെറ്റ് തുടങ്ങിയ പടക്കപ്പലുകളുടെ തലവനായി പ്രവർത്തിച്ചിട്ടുണ്ട്.

പരം വിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.