ടച്ച്‌സ്‌ക്രീനിൽ ജീവിതം:105-ാം വയസ്സിൽ ഡിജിറ്റൽ ലോകം കീഴടക്കി അബ്ദുള്ള

Share

കൊച്ചി: 105 കാരനായ പെരുമ്പാവൂർ ഒടുക്കളി സ്വദേശി എം.എ. അബ്ദുള്ള മൗലവി ഇന്ന് സ്മാർട്ട്‌ഫോണിന്റെ സഹായത്തോടെ ലോകവുമായി ബന്ധപ്പെടുന്നു. ഒരിക്കൽ റേഡിയോയും പത്രവാർത്തകളും ആശ്രയിച്ചിരുന്ന അദ്ദേഹം, ഇപ്പോൾ ദിവസേന മൊബൈൽ സ്‌ക്രീൻ സ്‌ക്രോൾ ചെയ്ത് പുതിയ വിവരങ്ങൾ അറിയുകയാണ്.

സംസ്ഥാന സർക്കാരിന്റെ “ഡിജി കേരളം” പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ പഠനം നേടിയ 22 ലക്ഷം മലയാളികളിൽ ഒരാളാണ് അബ്ദുള്ള മൗലവി. മുൻപ് കീപ്പാഡ് ഫോണുകൾ മാത്രം ഉപയോഗിച്ചിരുന്ന അദ്ദേഹം, പരിശീലനത്തിലൂടെ ടച്ച്‌സ്‌ക്രീൻ ലോകത്തേക്ക് വിജയകരമായി കടന്നുകയറി.

കാലത്തിനൊത്ത് മാറാനും പഠിക്കാനും പ്രായം ഒരിക്കലും തടസ്സമല്ലെന്ന് തെളിയിച്ചാണ് അബ്ദുള്ള മൗലവി ഇന്ന് മാതൃകയായിരിക്കുന്നത്.