തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിനെ കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനര്‍ഥിയായി പ്രഖ്യാപിച്ചു. രാജ്യസഭാ സീറ്റിലേക്ക് ഹൈക്കമാന്‍റ് നിര്‍ദേശിച്ച ശ്രീനിവാസന്‍ കൃഷ്ണന്‍റെ പേര് ഒഴിവാക്കി മൂന്നംഗ പാനല്‍ ഹൈകമാന്‍റിന് കെപിസിസി കൈമാറിയിരുന്നു.ഇതിൽ നിന്നാണ് ജെബി മേത്തറിനെ തെരഞ്ഞെടുത്തത്.
വനിത, യുവ, ന്യൂനപക്ഷ പ്രാതിനിത്യം കണക്കിലെടുത്താണ് ജെബി മേത്തറിന് നറുക്കുവീണത്. 1980 ശേഷം ആദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു വനിതയെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് അയക്കുന്നത്. എം ലിജു, ജെയ്‌സൺ ജോസഫ് എന്നിവരായിരുന്നു അന്തിമ പട്ടികയിൽ.
ആലുവ നഗരസഭാ വൈസ് ചെയർമാൻ കൂടിയാണ് ജെബി മേത്തർ. കോൺഗ്രസ് നേതാവായ കെ എം ഐ മേത്തറുടെ മകളും, മുൻ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചു മകളുമാണ് ജെബി മേത്തർ.
2010 മുതൽ ആലുവ നഗരസഭാ കൗൺസിലറാണ് ഇവർ. 42 വർഷത്തിന് ശേഷമാണ് കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്.
ലതിക സുഭാഷ് പാര്‍ട്ടിയിൽ നിന്നു രാജിവെച്ചൊഴിഞ്ഞതോടൊയാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായി ജെബി മേത്തറിനെ തെരഞ്ഞെടുത്തത്.